Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Father-in-law

ഭാ​ര്യാ​പി​താ​വി​നെ മ​ർ​ദി​ച്ചു കൊ​ന്നു; യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

ആ​ല​പ്പു​ഴ: ഭാ​ര്യാ​പി​താ​വി​നെ വ​ടി​കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും.

മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ വ​ര​കാ​ടി വെ​ളി​യി​ൽ ബി​ജു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് കൊ​ല്ലം ഇ​ട​വ എ​ട്ടാം വാ​ർ​ഡ് പൂ​ച്ചെ​ടി പ​ണ​യി​ൽ വീ​ട്ടി​ൽ മ​നോ​ജ് കൃ​ഷ്ണ​നെ(30) ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്. ഭാ​ര​തി ശി​ക്ഷി​ച്ച​ത്.

ബി​ജു​വി​ന്‍റെ ആ​ദ്യ​വി​വാ​ഹ​ത്തി​ലു​ള്ള മ​ക​ളു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ പ്ര​തി ഇ​വ​രെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. ഇ​തി​നെ ബി​ജു എ​തി​ർ​ത്ത​തും ചോ​ദ്യം​ചെ​യ്ത​തു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. 2024 ഒ​ക്ടോ​ബ​ർ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.

ബി​ജു​വും മ​നോ​ജ് കൃ​ഷ്ണ​നും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മ​നോ​ജ് കൃ​ഷ്ണ​ൻ, ബി​ജു​വി​ന്‍റെ ആ​ദ്യ​വി​വാ​ഹ​ത്തി​ലെ മ​ക​ളെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്. ഈ ​വി​വാ​ഹ​ത്തെ ബി​ജു എ​തി​ർ​ത്തി​രു​ന്നു. ഇ​തി​ന്‍റെ പ​ക​യി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം.

സം​ഭ​വ​ദി​വ​സം ബി​ജു​വും കു​ടും​ബ​വും എ​റ​ണാ​കു​ള​ത്തു​നി​ന്ന് ക​ല​വൂ​രി​ലേ​ക്ക് ട്രെ​യി​നി​ൽ വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മ​നോ​ജ് കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ബി​ജു മാ​രാ​രി​ക്കു​ള​ത്ത് ഇ​റ​ങ്ങി. തു​ട​ർ​ന്ന് ഇ​രു​വ​രും ചേ​ർ​ന്ന് മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി. തു​ട​ർ​ന്ന് പ്ര​തി ബി​ജു​വി​നെ ച​വി​ട്ടി​യും വ​ടി​കൊ​ണ്ട് മ​ർ​ദി​ച്ചും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ബി​ജു​വി​ന്‍റെ ഭാ​ര്യ ല​ത​യും മ​ക്ക​ളും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഇ​രു​വ​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന​താ​ണ് ക​ണ്ട​ത്. പ്ര​തി​യാ​യ മ​നോ​ജ് കൃ​ഷ്ണ​ൻ ബി​ജു​വി​നെ ച​വി​ട്ടി താ​ഴെ​യി​ട്ടെ​ന്നും വ​ടി​കൊ​ണ്ട് നെ​ഞ്ചി​ൽ അ​ടി​ച്ചെ​ന്നു​മാ​ണ് ഇ​വ​രു​ടെ മൊ​ഴി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​ജു​വി​നെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

 

Latest News

Corehub Up